ചെന്നൈ: തമിഴ്നാട്ടില്‍ 20 കാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മുന്നില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കത്തി ചൂണ്ടിയാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കാഞ്ചീപുരം ജില്ലയിലാണ് സംഭവം.
യുവതിയും സുഹൃത്തും സഹപാഠികളാണ്. മദ്യപിച്ച് മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആദ്യം യുവതിയെ ആക്രമിച്ചത്. പിന്നീട് അവര്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉള്‍പ്രദേശത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പിന്നാലെ എത്തിയ നാല് പുരുഷന്മാരും യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഇപ്പോള്‍ ഒളിവിലാണ്. ആറാമത്തെ ആള്‍ക്കായി അന്വേഷണം നടത്തിവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHTS: A 20-year-old woman was gang-raped by six people in Tamil Nadu