ചണ്ഡീഗഡ്: കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കാന്‍ നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സെലിബ്രിറ്റികളും എത്തിയത് പല തവണ കണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഹരിയാനയില്‍ പുനരാരംഭിച്ചപ്പോള്‍ രാഹുലിനൊപ്പം ഇത് വരെ നടക്കാത്ത അപ്രതീക്ഷിത അതിഥിയാണ് കൂടെയുണ്ടായിരുന്നത്. അത് ആരാണെന്ന ചോദ്യം ഉള്ളില്‍ ഉയര്‍ന്നല്ലേ. അത് ‘ലൂണ’യായിരുന്നു.
രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ പ്രിയപ്പെട്ട വളര്‍ത്തു നായയാണ് ലൂണ. ലൂണയെ കൂട്ടിയായിരുന്നു രാഹുലിന്റെ ഇന്നത്തെ യാത്ര. യാത്ര ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലൂണ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടി.
Luna has been patiently watching you pour all your love on her other canine cousins.
So she decided enough is enough – and joined you herself!
You see, no one wants to share your affection 🙂
We get you Luna!
(Luna, lives with Priyanka Ji – Rahul Ji adores her) pic.twitter.com/6CcpBMKUPt
— Congress (@INCIndia) January 7, 2023
രാഹുല്‍ ഗാന്ധിയും ബോക്സിങ് താരം വിജേന്ദര്‍ സിങിനൊപ്പം മുന്നില്‍ നടക്കുന്ന ലൂണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ ‘തന്റെ ലൂണയെ തട്ടിക്കൊണ്ടുപോയതായി കാണുന്നു’ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
I see Luna has been kidnapped! pic.twitter.com/fpPNuXTaJP
— Priyanka Gandhi Vadra (@priyankagandhi) January 7, 2023
ഘരോണ്ടയിലെ കൊഹന്ദ് ഗ്രാമത്തില്‍ നിന്നാണ് ശനിയാഴ്ച യാത്ര ആരംഭിച്ചത്. യാത്രയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗുരുക്ഷേത്ര ജില്ലയില്‍ നിന്നാണ് ഇനി യാത്ര ആരംഭിക്കുക.
ഡിസംബര്‍ 21 മുതല്‍ 23 വരെ ഹരിയാനയില്‍ നടന്ന ആദ്യ ഘട്ട യാത്രയില്‍ നൂഹ്, ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലൂടെ സഞ്ചരിച്ച് 130 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. സെപ്തംബര്‍ ഏഴിന് ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറില്‍ അവസാനിക്കും. ദേശീയ പതാക ഉയര്‍ത്തിയാണ് യാത്ര അവസാനിപ്പിക്കുക.
Story highlights: Rahul Gandhi was joined by a special guest – his sister Priyanka Gandhi Vadra’s pet dog, Luna