ന്യൂഡൽഹി: യുവതിയെ കാറിനടിയിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പൊലീസ്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഉടമയായ അശുതോഷ്, അറസ്റ്റിലായവരിൽ ഒരാളുടെ സഹോദരൻ അങ്കുഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കാറിടിച്ച് റോഡില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിയെ 12 കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന് , മിഥുന് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. പിടിക്കപ്പെട്ട അങ്കുഷ് നും അശുതോഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. പിടിക്കപ്പെട്ട അഞ്ചംഗസംഘത്തിൻ്റെ സുഹൃത്തുക്കളാണ് ഇരുവരും.
അശുതോഷും അങ്കുഷും പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൂടാതെ തെറ്റായ വാർത്ത പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. നേരത്തെ വിശ്വസിച്ചിരുന്ന ദീപക് ഖന്നയല്ല അമിത് ഖന്നയാണ് കാർ ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദീപക് ഖന്നയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. കുറ്റാരോപിതരായ ആളുകൾ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും സിംഗിന്റെ മൃതദേഹം കാറിനൊപ്പം വലിച്ചിഴയ്ക്കുന്നത് പ്രതികൾക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. “ഇതൊരു ഭയാനകമായ സംഭവമാണ്, ഞങ്ങൾ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്, അതിനാൽ അഞ്ജലിക്ക് നീതി ലഭിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കാറിനടിയിൽ പെൺകുട്ടിപ്പെട്ട വിവരം പ്രതികൾ അറിഞ്ഞതായിട്ടാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. പുതുവത്സര ദിനത്തിൽ പുലർച്ചെ 3.24 ന് ഒരു കാർ യുവതിയുടെ ശരീരം വലിച്ചിഴയ്ക്കുന്നത് കണ്ടതായി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വന്നു. പുലർച്ചെ 4 മണിയോടുകൂടി റോഡിൽ ഒരു മൃതദേഹം കിടക്കുന്നതായി പൊലീസിന് വീണ്ടും വിവരം ലഭിച്ചു. ഉടൻ തന്നെ തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കാറിന്റെ നമ്പർ ഉപയോഗിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയും ചെയ്തു. കാർ യുവതിയുടെ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. കേസിലെ മുഖ്യ ദൃക്സാക്ഷിയായ അഞ്ജലിയുടെ സുഹൃത്ത് നിധിയുടെ മൊഴി പൊലീസ് എടുത്തിരുന്നു.
STORY HIGHLIGHTS: Kanjhawala case Delhi Police identify two more suspects