ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ ഡല്‍ഹിയിലും മുംബൈയിലുമുളള ഓഫീസുകള്‍ ഒഴിയുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഓഫീസ് നേരത്തെ ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഓഫീസുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കമ്പനിയുടെ ഏകദേശം 150 ഓളം ജീവനക്കാര്‍ മുംബൈയിലെ ബികെസിയിലെ വീ വര്‍ക്ക് ഫെസിലിറ്റിയിലും 80 പേര് ഡല്‍ഹിയിലെ ഖുതുബ് ഏരിയയിലെ ദി എക്സിക്യൂട്ടീവ് സെന്ററിലും ജോലി ചെയ്യുന്നുണ്ട്. ബംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പെയ്സും കമ്പനി ഉപേക്ഷിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഈ ആഴ്ച ആദ്യം, സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പ്രതിമാസ വാടക നല്കാന് കഴിയാത്ത മസ്ക്, സിംഗപ്പൂരിലെ ശേഷിക്കുന്ന ജീവനക്കാരോട് ഓഫീസില്‍ വരുന്നത് നിര്‍ത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ക്യാപിറ്റ്ഗ്രീനില് വന്ന് ജോലി ചെയ്യുന്നത് നിര്‍ത്തി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനും ജീവനക്കാരോട് ഈമെയില്‍ വഴി കമ്പനി ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാന്‍ഫ്രാന്‍സിസ്കോയിലെ ഓഫീസ് കെട്ടിടത്തിന് നല്‍കേണ്ട 36,250 ഡോളര്‍ വാടക അടയ്ക്കാത്തതിനെതുടര്‍ന്ന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
STORY HIGHLIGHTS: Elon Musk-owned Twitter is reportedly vacating its offices in Delhi and Mumbai