കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. ട്രെയിനിൽ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. ഞായറാഴ്ച രാത്രി 11 മണിക്ക് ഗാന്ധി ദാമിൽ നിന്ന് നാഗർഗോവിലിലേക്ക് പോകുന്ന ട്രെയിനിൽ വെച്ചായിരുന്നു സംഭവം.
ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. ഇതിൽ പ്രകോപിതനായ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ആയങ്കിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആയങ്കിയുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: Kottayam Railway police registered a case against arjun ayanki