പുതിയ കളർ തീം, അസംഖ്യം ഫീച്ചറുകളുമായി ടാറ്റയുടെ സബ് കോപാക്റ്റ് എസ്യുവി ആയ പഞ്ച് സ്പെഷ്യൽ എഡിഷൻ കാമോ ലോഞ്ച് ചെയ്തു. ടാറ്റ പഞ്ച് ലോഞ്ച് ചെയ്തിട്ട് ഒരു വർഷമാകുന്ന അവസരത്തിലാണ് ഈ സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്തത്. ഫോളിയേജ് ഗ്രീൻ എന്ന പുതിയ നിറംകൂടി ചേർക്കുമ്പോൾ പഞ്ച് ഇപ്പോൾ ഒമ്പത് നിറങ്ങളിൽ ലഭ്യമാകുന്നു, പിയാനോ ബ്ലാക്ക്, പ്രേസ്റ്റീൻ വൈറ്റ് എന്നീ റൂഫ് കളർ കോംബിനേഷനും ഇതിൽ ഉൾപ്പെടുന്നു.
കാമോഫ്ലാജ് അപ്ഫോൾസ്റ്ററിയുള്ള സീറ്റുകളും മിലിറ്ററി ഗ്രീൻ പുറംകളറുമാണ് ടാറ്റ പഞ്ച് കാമോയുടേത്. ഫീച്ചറുകളിൽ, ആറ് സ്പീക്കറുകൾ ഉള്ള ഏഴ് ഇഞ്ച് ഹാർമാൻ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, അൻഡ്രോയിഡ് ഓട്ടോയും ഉണ്ട്. 16 ഇഞ്ച് ഇയമോണ്ട് കട്ട് അലോയ് വീൽ, റിവേഴ്സ് പാർക്കിങ് ക്യാമറ കൂടാതെ പുഷ് സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൻ, ക്രൂസ് കൺട്രോൾ, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എൽഇഡി ടെയ്ൽ ലാമ്പ് എന്നിവയും കാമോയുടെ ഫീച്ചറുകളിൽപ്പെടുന്നു.
സുരക്ഷയിൽ 5 സ്റ്റാർ ജിഎൻസിഎപി റേറ്റിങ് ഉള്ള പഞ്ച് ലോഞ്ച് ചെയ്തത് 2021ൽ ആണ്, 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കാൻ ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞു. 6.85 ലക്ഷം രൂപ എക്സ് ഷോറൂം വിലയിട്ടിരിക്കുന്ന പഞ്ച് കാമോ, മാന്വൽ, ഓട്ടോ മാന്വൽ എന്നീ രണ്ട് വേറിയന്റുകളിൽ ലഭ്യമാണ്. 7.45 ലക്ഷം രൂപയാണ് എഎംടിയുടെ എക്സ് ഷോറൂം വില.