കോഴിക്കോട്: താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എം പി. പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു.
അടുത്ത തെരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്താമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ പര്യടനമല്ല നടത്തുന്നത്. കേരളം തന്റെ കര്‍മ്മഭൂമിയാണെന്നും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കെപിസിസി എക്സ്ക്യൂട്ടീവ് യോഗത്തില്‍ കെ സുധാകരന് പറഞ്ഞിരുന്നു.
ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്നും സുധാകരന് വ്യക്തമാക്കി.
കെപിസിസി നിര്‍വാഹക സമിതിയില്‍ ശശി തരൂരിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയും വിമര്‍ശനം ഉന്നയിച്ചിരുന്നു. തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഷാഫിയുടെ വിമര്‍ശനം.
‘ഒരാള്‍ തെരുവില്‍ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു, സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാര്‍ട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നല്കുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണം.’ -ഷാഫി യോഗത്തില്‍ ആവശ്യപ്പെട്ടു.
Story highlights: Shashi Tharoor said that he did not declared candidature in Assembly Election