ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തം ഹിന്ദുകുഷ് ഹിമാലയന്‍ മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. വിനോദ സഞ്ചാരികളുടെ അനിയന്ത്രിതമായ വരവ് പരിസ്ഥിതി ലോല പ്രദേശമായ ഈ മേഖലയില്‍ പാരിസ്ഥിതിക ആഘാതം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുകുഷ് ഹിമാലയന്‍ മേഖലയിലെ ടൂറിസം പദ്ധതി അടിസ്ഥാന സൗകര്യങ്ങള്‍ മോശമായിട്ടാണ് ആസൂത്രണം ചെയ്തത്. 2019ലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അതിഥി മന്ദിരങ്ങള്‍, ക്യാമ്പിങ് സൈറ്റുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പ്രദേശത്തെ സ്വാഭാവിക പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും ടൂറിസം പദ്ധതികള്‍ മോശമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനിയന്ത്രിതമായ വിനോദ സഞ്ചാരവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്.
പരിസ്ഥിതി ലോല പ്രദേശമായ ഹിന്ദുകുഷ് മേഖലയില്‍ ഏകദേശം 240 ദശലക്ഷം പേര് താമസിക്കുന്നുണ്ടെന്നാണ് 2019ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 190 കോടി ജനങ്ങള്‍ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്ന പത്ത് നദീതടങ്ങള്‍ ഈ മേഖലയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ മേഖലയിലുണ്ടാകുന്ന പ്രതിസന്ധി ആ പ്രദേശത്ത് താമസിക്കുന്നവരെ മാത്രമല്ല പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെയും ബാധിക്കും. ഇന്ത്യയില്‍ ഹിമാലയന്‍ മേഖലക്ക് 2,500 കിലോമീറ്റര്‍ നീളവും 220 മുതല്‍ 330 കിലോമീറ്റര്‍ വീതിയുമുണ്ട്. ഇത് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുകയാണ്. ഏകദേശം 50 ദശലക്ഷം പേരാണ് ഈ മേഖലയില്‍ താമസിക്കുന്നത്.
STORY HIGHLIGHTS: Reports says uncontrolled influx of tourists has increased environmental impact in Joshimath