ബൈക്കുകളിൽ ഫാക്ടറി കസ്റ്റം സെഗ്മെന്റിന് തുടക്കംകുറിച്ചത് 2018ൽ ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് പുറത്തിറക്കിയ ജാവ പേരക്കാണ്. പേരക്കിന്റെ വിജയം കണക്കിലെടുത്ത് ജാവ യെസ്ഡി അവതരിപ്പിക്കുന്ന പുതിയ മോഡലാണ് ജാവ 42 ബോബ്ബർ! ഫാക്ടറി കസ്റ്റം കൾച്ചറിനെ പുതിയൊരു തലത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വരുന്ന ജാവ 42 ബോബ്ബർ മിസ്റ്റിക് കോപ്പർ, മൂൻസ്റ്റോൺ വൈറ്റ്, ഡ്യുവൽ ടോൺ ജെസ്പർ റെഡ് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. പുതിയ ഫ്യുവൽ ടാങ്ക്, കാൽമുട്ടുകൾ സൗകര്യപ്രദമായി ഇരിക്കാനും കൂടുതൽ പിടിത്തംകിട്ടത്തക്കവിധം കടഞ്ഞെടുത്തതാണ്!
എല്ലാ ഇൻഫർമേഷനും തരുന്ന സ്വതന്ത്രമായ ഡിജിറ്റൽ ക്ലോക്ക് കൺസോളും നീറ്റായി പാക്ക് ചെയ്ത ഹെഡ് ലാമ്പ് യൂണിറ്റും ബോബ്ബറിന്റെ മിനിമലിസത്തെ വിളിച്ചറിയിക്കുന്നു. ഓടിക്കുന്നയാളുടെ സൗകര്യം അനുസരിച്ച് രണ്ടുതരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്ലോറ്റിങ് സീറ്റിന് കുഷൻ അപ്ഹോൾസ്റ്ററിയുമുണ്ട്. 30.64 പിഎസും 32.74 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 334 സിസി എൻജിനെ 6 സ്പീഡ് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡ്യുവൽ ചാനൽ കോണ്ടിനെന്റൽ എബിഎസ് സ്റ്റാൻഡേർഡ് ഫിറ്റിങ്ങാണ്. റീട്യൂൺ ചെയ്ത സസ്പെൻഷൻ കോംഫോർറ്റബിൾ റൈഡ് ഉറപ്പുവരുത്തുന്നു. ജാവ 42 ബോബ്ബറിന്റെ വില, മിസ്റ്റിക് കോപ്പറിന് 2.06 ലക്ഷവും മൂൺസ്റ്റോൺ വൈറ്റ് 2.07 ലക്ഷവും ഡ്യുവൽ ടോൺ ജെസ്പർ റെഡിന് 2.09 ലക്ഷം രൂപയുമാണ്.