വയനാട്: വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറിങ്ങിയ കടുവയെ പിടികൂടാന്‍ ശ്രമങ്ങള്‍ തുടരുന്നു. രാവിലെ വാകേരി ഗാന്ധി നഗറിലാണ് റോഡരികില്‍ അവശനിലയില്‍ കടുവയെ കണ്ടെത്തിയത്. വനപാലക സംഘം സാഹചര്യം നിരീക്ഷിച്ച് വരികയാണ്. അതേസമയം അമ്പലവയലില്‍ കടുവ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നു.
പുലര്‍ച്ചെ ജോലിക്കിറങ്ങിയ ടാക്സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി-പാപ്പിളശ്ശേരി റോഡില്‍ കണ്ട കടുവ അവശ നിലയിലായിരുന്നു. തൊട്ടടുത്തെ കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആര്‍ആര്‍ടി ഉള്‍പ്പെടെ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. അതിനിടെ കടുവ വീണ്ടും തോട്ടത്തിന് ഉള്‍വശത്തേക്ക് കടന്നു.
ഇന്ന് രാവിലെ അമ്പലവയല്‍ മാങ്കൊമ്പിലായിരുന്നു കടുവ ആടുകളെ ആക്രമിച്ച് കൊന്നത്. മാഞ്ഞൂ പറമ്പില്‍ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ട് ആടുകളെയാണ് കടുവ കൊന്നു തിന്നത്. പ്രദേശത്ത് പരിശോധന നടത്തിനവരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
STORY HIGHLIGHTS: Efforts are on to capture the tiger that has entered in Wayanad