ന്യൂഡല്‍ഹി: ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ഭാഗമായി വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, തുച്ഛമായ വിലയില്‍ പെട്രോള്‍, ഡീസല്‍, യുവാക്കള്‍ക്ക് തൊഴില്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. ഒറ്റ പേജുള്ള കത്തായിട്ടാണ് പുറത്തിറക്കിയത്.
ഭാരത് ജോഡോ യാത്രക്ക് ശേഷം ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെയാണ് രാജ്യതലസ്ഥാനത്ത് ഹാത് സേ ഹാത് ജോഡോ അഭിയാന് പ്രചാരണ യാത്രക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്ത്. പത്ത് ലക്ഷം പേരുടെ ജനപ്രാതിനിധ്യം പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യകേന്ദ്രം എന്ന സൂചന നല്‍കുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ കത്ത്. ‘നിങ്ങളുടെ സ്വന്തം രാഹുല്‍’ എന്ന് ഒപ്പ് അച്ചടിച്ചതാണ് കത്ത്.
‘എല്ലാവര്ക്കും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് ന്യായമായ വില, യുവാക്കള്‍ക്ക് ജോലി, രാജ്യത്തിന്റെ സമ്പത്തിന്റെ ന്യായമായ വിതരണം, എംഎസ്എംഇകള്‍ക്കും സംരംഭകര്‍ക്കും സൗഹൃദമായ അന്തരീക്ഷം, 500 രൂപയ്ക്ക് പാചകവാതകം, കുറഞ്ഞ വിലയില്‍ ഡീസലും പെട്രോളും.’ എന്നിങ്ങനെ തുടങ്ങുന്ന കോണ്‍ഗ്രസ് വിതരണം ചെയ്ത കത്തിലെ വാഗ്ദാനങ്ങള്‍.
രാഹുലിന്റെ കത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഒരു കുറ്റപത്രം കൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ, ബ്ലോക്ക് തലങ്ങളിലാണ് ഹാത് സേ ഹാത് ജോഡോ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടായിരിക്കും ക്യാമ്പയിന്. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 3500 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് സമാപിക്കുന്നത്.
STORY HIGHLIGHTS: Congress made a Big Announcement as part of Haat Se Haat Jodo Abhiya