ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു. പഞ്ചാബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.
അതേസമയം ‘ഗോഡി മീഡിയ’ എന്ന് താന്‍ മാധ്യമങ്ങളെ വിളിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു. അത് തന്റെ വാക്കുകളല്ല. എന്നാല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുന്നുവെന്നും അവരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
വിദ്വേഷം പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ശ്രദ്ധതിരിച്ചുവിടാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നു, ചെറുകിട വ്യവസായങ്ങള്‍ തകര്‍ക്കപ്പെടുന്നു. എന്നാല്‍ ഹിന്ദു- മുസ്ലീം, ബോളിവുഡ്, സ്പോര്‍ട്സ് വാര്‍ത്തകള്‍ നല്കി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ വഴിതിരിച്ചുവിടുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ അതില്‍ റിപ്പോര്‍ട്ടര്‍മാരെ കുറ്റപ്പെടുത്തനാകില്ല. നിങ്ങളുടെ ഉടമ പറയുന്നത് അനുസരിക്കാനേ നിങ്ങള്‍ക്ക് കഴിയൂ. ഞാന്‍ നിങ്ങളെ വിമര്‍ശിക്കുന്നില്ല. മാധ്യമ ഘടനയെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനമാണ് ആവശ്യമെന്നും രാഹുല്‍ പറഞ്ഞു.
#WATCH | “I did not bring ‘Godi Media’, it is not my phrase. I do not criticise journalists but I criticize the structure of media. I want fair & independent media…” said Congress MP Rahul Gandhi, Hoshiarpur pic.twitter.com/L8CiJFNoh5
— ANI (@ANI) January 17, 2023
Story highlights: Rahul Gandhi said that ‘Godi Media’ is not his phrase