കൊച്ചി: മണല്‍ മാഫിയയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജോയി മത്തായി, അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപറ്റിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അജയ്‌നാഥ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയവരും അറസ്റ്റില്‍; തട്ടിയെടുക്കല്‍ യുവതിയുടെ അറിവോടെ
മലപ്പുറം: സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ട് പേരും കരിപ്പൂരില്‍ അറസ്റ്റില്‍. എട്ട് ലക്ഷം രൂപയുടെ 146 ഗ്രം സ്വര്‍ണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിനി ഡീന (30), സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണവുമായാണ് മൂവര്‍ സംഘത്തെ പിടിച്ചത്. ഡീനയുടെ അറിവോടെയാണ് രണ്ട് പേരും സ്വര്‍ണം തട്ടിയെടുക്കാന്‍ വിമാനത്താവളത്തിലെത്തിയത്.
ഡീനയുടെ സഹായത്തോടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
Story Highlights: Two policemen suspended in bribery case ernakulam