ദോഹ: ഖത്തർ ഈ വര്‍ഷം രാജ്യത്ത് 150 ഇലക്ട്രിക് വാഹനചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 2025 ഓടെ ആയിരത്തോളം അതിവേഗ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി മേധാവി മുഹമ്മദ് ഖാലിദ് അല്‍ ശര്ഷാനിയാണ് ഇതു സംബന്ധിച്ച് വിശദീകരിച്ചത്.
രാജ്യത്ത് കാര്‍ബണ്‍ വിസരണം കുറയ്ക്കുന്നതിനുള്ള സുസ്ഥിര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയം, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവ പരസ്പരം സഹകരിച്ചാണ് ഖത്തര്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.
സുസ്ഥിര വികസനമെന്ന ലക്ഷ്യത്തിലേക്ക് ഖത്തറിനെ എത്തിക്കാന്‍ സഹായിക്കുന്നതാണ് പുതിയതായി സ്ഥാപിക്കാനിരിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റേഷനുകളെന്ന് അല്‍ ശിര്ഷാനി അഭിപ്രായപ്പെട്ടു. ഗതാഗത, ഊര്‍ജ്ജ, ജല മേഖലകളില്‍ സുസ്ഥിരത കൈവരിക്കുന്നതിനാണ് ഖത്തര്‍ പ്രാധാന്യം നല്‍കുന്നതെന്നും അല്‍-ശീര്ഷാനി ഇതു സംബന്ധിച്ച് വിശദീകരിച്ചു. നേരത്തെ ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ നൂറോളം ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.
Story Highlights: Qatar will install 150 electric vehicle charging stations this year