ദോഹ: 2022 ഒക്ടോബറിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ട്. 12,203 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്. പ്രതി വര്‍ഷ കണക്കുപ്രകാരം 80.2ശതമാനം വര്‍ധനവാണ് വാഹന രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയത്. 45.8 ശതമാനം വര്‍ധനവാണ് ഒക്ടോബറില്‍ വാഹന രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയത്. ഖത്തര്‍ പ്ലാനിങ് ആന്‍ഡ് സ്റ്റ്റ്റാസ്റ്റിക്സ് അതോറിറ്റിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
പുതിയതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 7,055 എണ്ണം സ്വകാര്യവാഹനങ്ങളാണ്. പ്രതിമാസ അടിസ്ഥാനത്തില്‍ 32.3ശതമാനം വര്‍ധനവാണ് വാഹന രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ഗതാഗത വാഹനങ്ങളുടെ രജിസ്ട്രേഷനിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പതിനാറുശതമാനം വര്‍ധനവാണ് സ്വകാര്യ വാഹന രജിട്രേഷനില്‍ കാണുന്നത്. കൂടാതെ ട്രെയിലറുകളുടെ ഉപയോഗത്തില്‍ പ്രതിവര്‍ഷ കണക്കുകള്‍ പ്രകാരം 65 ശതമാനം വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.
2022ല്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ 71 ശതമാനവും അമിതവേഗതയെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം 4,280 ട്രാഫിക് സിഗ്‌നല്‍ ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം കുറവാണ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
STORY HIGHLIGHTS: Increase in vehicle registration in Qatar