ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു കർദ്ദിനാൾ ജോർജ്ജ് പെല്ലിൻറെ മരണം, 81 വയസ്സായിരുന്നു.കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയക്കാരിൽ ഏറ്റവും മുതിർന്ന വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ജോർജ്ജ് പെൽ.ബാലപീഡനവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തനായതിന് ശേഷം വത്തിക്കാനിൽ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ച് വരികെയായിരുന്നു അദ്ദേഹം.കർദിനാൾ ജോർജ്ജ് പെൽ അന്തരിച്ചതായി സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ സ്ഥിരീകരിച്ചു.കർദിനാൾ പെല്ലിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ ആത്മ ശാന്തിക്ക് …
The post കർദ്ദിനാൾ ജോർജ്ജ് പെൽ അന്തരിച്ചു appeared first on Indian Malayali.