തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗക്കേസിൽ പൊലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയായ സ്ത്രീയെ ആണ് സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗംചെയ്തത്. പൊലീസുകാരന്റെ വീട്ടിലെത്തിച്ച ശേഷമായിരുന്നു ക്രൂരമായ ബലാത്സംഗം നടത്തിയത്. കേസിൽ പൊലീസുകാരൻ ഉൾപ്പടെ മൂന്നു പ്രതികൾക്കും കോടതി പത്തുവർഷം കഠിനതടവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. സജാദ് (33), ശ്രീജിത്ത് (32), പൊലീസുകാരനായ അഭയൻ (47) എന്നിവരെയാണ് അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്.