അനിഖ സുരേന്ദ്രൻ അദ്യമായി നായിക ആകുന്ന മലയാള ചലച്ചിത്രമാണ് ഓഹ് മൈ ഡാർലിംഗ്. ചിത്രത്തിൻ്റെ ക്രിസ്തുമസ് സ്പെഷ്യൽ കളർ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കേക്കിൻ്റെ പശ്ചാത്തലത്തിൽ മെൽവിൻ, അനിഖ, മുകേഷ്, ജോണി ആൻ്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരെല്ലാം തന്നെ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയരാഘവൻ, നന്ദു, ശ്രീകാന്ത് മുരളി, ഡൈൻ ഡേവിസ്, ഫുക്രു, രാജേഷ് പറവൂർ, ബിനു അടിമാലി, വിനോദ് കെടാമംഗലം, അർച്ചന മേനോൻ, സലിം, പോളി വിൽസൺ, ഋതു, സോഹൻ സിനു ലാൽ, ഗോപിക സുരേഷ് തുടങ്ങിയ വലിയ ഒരു താര നിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ജിനീഷ് കെ ജോയ് തിരക്കഥ എഴുതിയ ചിത്രത്തിൻ്റെ സംവിധാനം ആൽഫ്രഡ് ഡി സാമുവൽ ആണ്. ആഷ്ട്രീ വെൻജേഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ടയാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു കൊറിയൻ പോപ്പ് ഗായിക പാടുന്നത് ഈ ചിത്രത്തിലാണ്. ക്യാമറ – അൻസാർ ഷാ, എഡിറ്റിംഗ് – ലിജോ പോൾ, ആർട്ട് – അനീഷ് ഗോപാൽ, കോസ്റ്റ്യൂം – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – വിനോദ് എസ്സ്, ക്രീയേറ്റിവ് ഡയറക്ടർ – വിജീഷ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത്ത് വേലായുധൻ, സ്റ്റിൽ – ബിജിത്ത് ദർമിടം, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്, പി ർ ഓ – ആതിര ദിൽജിത്ത്, ഡിസൈൻ കൺസൽട്ടൻ്റ് – പോപ്കോൺ.