കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി. വിദ്യാർത്ഥികൾക്ക് സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാനായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻ്ററി, വിഎച്ച്എസ്ഇ വിദ്യാലയങ്ങൾക്കാണ് വെള്ളിയാഴ്ച അവധി നൽകിയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.