കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരുക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസാണ് മതിലിൽ ഇടിച്ച് മറിഞ്ഞത്. പരുക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസ് പറയുന്നത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് നാട്ടുകാരാണ്.