തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 44.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കുഴമ്പുരൂപത്തില്‍ ഉള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 838.86 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഹരിയാന സ്വദേശി സമീര്‍ അത്രിയാണ് പിടിയിലായത്.
ദുബായില്‍നിന്ന് തിരുവന്തപുരത്ത് എത്തിയ ഇയാള്‍ കസ്റ്റംസിന്റെ ആദ്യ പരിശോധനയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആഭ്യന്തര ടെര്‍മിനല്‍ വഴി ഡല്‍ഹിക്കു പോകാനൊരുങ്ങുമ്പോഴാണ് പിടിയിലാവുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
കസ്റ്റംസ് വീണ്ടും നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തിനുളളില്‍ നിന്നും കുഴമ്പുരൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHTS: Gold was seized from the international airport