തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് വിനോദ നികുതി വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. സര്‍ക്കാരുമായി ആലോചിച്ചാണ് ടിക്കറ്റ് നികുതി നിരക്ക് കൂട്ടിയെന്നും മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിക്കുന്നത് എന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു.
നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം ജനങ്ങള്‍ക്ക് നല്കാനുള്ളതാണ്. ഇതില്‍ വിവാദങ്ങളുടെ കാര്യമില്ല, കാണികള്‍ കുറഞ്ഞത് വിവാദങ്ങള്‍ കാരണമല്ല. ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവര്‍ ഫോര്‍മാറ്റിലുള്ള മത്സരവുമായത് കൊണ്ടാണ് കാണികളുടെ എണ്ണം കുറഞ്ഞത് എന്നും മേയര്‍ പറഞ്ഞു.
സ്കൂള്‍ പരീക്ഷയും ശബരിമല സീസണുമാണ് കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞിരുന്നു. ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ മന്ത്രി വി അബ്ദുറഹ്മാന് നടത്തിയ പ്രതികരണം വിവാദമായിരുന്നു.
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയിരുന്നു.
Story Highlights: MAYOR ARYA RAJENDRAN ABOUT KARYAVATTOM CRICKET MATCH TAX