തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന് മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ് കായിക മന്ത്രി നേരത്തെ നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന്റെ പ്രതികരണം.
കൂടാതെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാനെത്തിയവരുടെ എണ്ണം ഗണ്യമായ രീതിയില്‍ കുറഞ്ഞതിനെ കുറിച്ചും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ‘ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ന് കളി നടന്നത്. മന്ത്രി ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: Sports Minister should not question the self-respect of Malayalis; V S Satheesan