തിരുവന്തപുരം: സ്കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. കുട്ടികളുടെ കലോത്സവത്തില്‍ പോലും വര്‍ഗീയതയും ജാതീയതയുടേയും വിഷവിത്തുകള്‍ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. മാംസഭക്ഷണം ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ല അദ്ദഹം വ്യക്തമാക്കി. സ്കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നെന്നും അന്ന് സര്‍ക്കാര്‍ സമ്മര്‍ദ്ധം കൊണ്ടാണ് വീണ്ടും മേളക്ക് താന്‍ എത്തിയതെന്നും എന്നാല്‍ ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു.
STORY HIGHLIGHTS: Mohanan Namboothiri says that he no longer cooks for school art fairs