ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലിജു തോമസ്. കണ്ണൂർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പേര് ‘കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ’ എന്നാണ്. അർജുൻ അശോകനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭാനു ആണ് ചിത്രത്തിലെ നായിക. അൽത്താഫ്, ഉണ്ണി രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള ഈ ചിത്രം മാർച്ചിൽ ആരംഭിക്കും.
അനീഷ് കൊടുവള്ളി ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ക്രിയേറ്റീവ്ഫിഷ് ആണ് നിർമ്മാണം. ഡിഒപി- സരിൻ രവീന്ദ്രൻ, സംഗീതം- സാമുവേൽ എബി, എഡിറ്റ്- സുനിൽ പി പിള്ളൈ, അസോസിയേറ്റ് ഡയറക്ടർ- പ്രദീപ് പ്രഭാകർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- സനീപ് ദിനേഷ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
story highlights: liju thomas new movie named kunjavene thotteenn kittiyatha