സിഡ്നി: ഓസ്ട്രേലിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജൻ ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ ആശുപത്രിയിലെ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് സ്വദേശി ഷൈബു ചിറക്കൽ ബാലനാണ് ലേബർ പാർട്ടി അനുകൂല തൊഴിലാളി സംഘടനയായ ഹെൽത്ത് സർവീസസ് യൂണിയന്റെ (HSU) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1942 ൽ ആരംഭിച്ച സിഡ്നിയിലെ കോൺകോർഡ് ആശുപത്രിയിലെ HSU ബ്രാഞ്ചിന്റെ പ്രസിഡന്റായാണ് ഷൈബു തെരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയയിൽ ജോലിക്കാരുടെ തൊഴിൽ സംബന്ധമായ നിരവധി പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ തൊഴിലാളി സങ്കടനകൾ പ്രാപ്തരാണ്. ഡോക്ടർമാരും നഴ്സുമാരും ഒഴികെയുള്ള എല്ലാ ആശുപത്രി ജീവനക്കാർക്കും HSU യൂണിയനിൽ അംഗമാകാൻ കഴിയും.