സിഡ്നി: ഓസ്ട്രേലിയയില്‍ വിഷാംശമുള്ള ചീര കഴിച്ച ഒമ്പത് പേര് ആശുപത്രിയില്‍. സിഡ്നിയില്‍നിന്നുള്ള ഒന്‍പതു പേര്‍ക്കാണ് പാക്കറ്റില്‍ വാങ്ങിയ സ്പിനാച്ച് കഴിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. റിവിയേര ഫാംസ് എന്ന ബ്രാന്‍ഡിലുള്ള സ്പിനാച്ച് കഴിച്ചവര്‍ക്ക് വിഷാദം, മതിഭ്രമം, കാഴ്ച മങ്ങല്‍, പനി, ഹൃദയമിടിപ്പ് കൂടുക, ചര്‍മത്തിനു വരള്‍ച്ച എന്നീ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവിഭാഗം അറിയിച്ചു.ഉല്‍പ്പന്നം ഏതെങ്കിലും സാഹചര്യത്തില്‍ മലിനമായതായിരിക്കാം സംഭവത്തിനു കാരണമെന്നാണ് അധികൃതരുടെ നിഗമനം. കോസ്കോ ഔട്ട്ലെറ്റുകള് വഴിയാണ് ചീര വിറ്റഴിച്ചത്. നിലവില്‍ ഈ ഉല്‍പ്പന്നം കഴിക്കുന്നത് …
The post ഓസ്ട്രേലിയയില്‍ വിഷാംശമുള്ള ചീര കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ appeared first on Indian Malayali.