അബുദാബി: ഓറിയോ ബിസ്കറ്റില്‍ ആല്‍ക്കഹോള്‍ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണം വൈറലായതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍ രംഗത്ത്. ബിസ്ക്കറ്റില്‍ പന്നിക്കൊഴുപ്പും ആല്‍ക്കഹോള്‍ അംശവും ഉണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
‘ഓറിയോ ബിസ്ക്കറ്റുകളില്‍ പന്നിയിറച്ചിയും മദ്യവും അടങ്ങിയിരിക്കുന്നതിനാല്‍ അവ ഹലാലല്ലെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു,’ മന്ത്രാലയം പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഓറിയോ ബിസ്ക്കറ്റ് ചരക്കുകളും പരിശോധിച്ച് അവയുടെ രേഖകള്‍ ഉറപ്പ് വരുത്തിയതായും അതോറിറ്റി (അദാഫ്സ) വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികാരികള്‍ അവ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം, ആല്‍ക്കഹോള്‍, പന്നിക്കൊഴുപ്പ് (പന്നിക്കൊഴുപ്പ്) ഡെറിവേറ്റീവുകള്‍ എന്നിവയൊന്നും ബിസ്ക്കറ്റില്‍ അടങ്ങിയിട്ടില്ലെന്നും അദാഫ്സ അറിയിച്ചു.
ഉല്‍പ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയുടെ ഫലം പുറത്ത് വരുമ്പോള്‍ വ്യാജ പ്രചരണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ഉല്‍പ്പന്നങ്ങള്‍ യുഎഇ സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്കര്‍ഷിക്കുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് അദാഫ്സ പറഞ്ഞു. ബിസ്കറ്റ് ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ‘മദ്യം, ആല്‍ക്കഹോള്‍ ഉല്പന്നങ്ങള്, എഥൈല്‍ ആല്‍ക്കഹോള്‍ (എഥനോള്‍) എന്നിവ ചേര്‍ക്കുന്നത്’ യുഎഇ സ്റ്റാന്‍ഡേര്‍ഡ് കര്‍ശനമായി നിരോധിക്കുന്നുണ്ട്.
Story Highlights: UAE: Authority issues clarification on viral post about Oreo biscuits being non-halal