തിരുവനന്തപുരം: ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് പരിശോധന ശക്തമാക്കി. നാല് മണിക്കൂര്‍ നീണ്ട മിന്നല്‍ പരിശോധനയില്‍ അമിത ഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ജിഎസ്ടി വെട്ടിപ്പ് നടത്തിയ 48 വാഹനങ്ങളും മൈനിങ് ആന്‍ഡ് ജിയോളജി പാസില്ലാത്ത 104 വാഹനങ്ങളും പിടിച്ചെടുത്തു.
നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കനത്ത നടപടിയാണ് വിജിലന്‍സ് സംഘം സ്വീകരിക്കുന്നത്. അമിതഭാരം കയറ്റുന്ന വാഹനങ്ങളില്‍ നിന്ന് 70 ലക്ഷത്തോളം രൂപയാണ് പിഴയായി ഈടാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും ഏജന്റുമാര്‍ വഴിയുള്ള പണപ്പിരിവിനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. ഇന്ന് നടത്തിയ മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇങ്ങനെയെത്തുന്ന പല വാഹനങ്ങള്‍ക്കും ജിഎസ്ടിയോ ജിയോളജി പാസുകളോ മറ്റു രേഖകളോ ഉണ്ടാവാറില്ല. സംസ്ഥാനത്തെ ക്വാറികളില്‍ നിന്നും അമിതഭാരം കയറ്റിപ്പോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ കോടിക്കണക്കിന് നികുതിപ്പണമാണ് ഇവര്‍ വെട്ടിക്കുന്നത്.
STORY HIGHLIGHTS: Two hundred and forty vehicles in custody by operation overload