കൊച്ചി : കളമശ്ശേരിയിൽ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയിൽ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയിൽ താമസിക്കുന്നത്. ഒളിവിൽ പോയ ആദിൽ കെ എസ് യുവിനായി മത്സരിച്ച വിദ്യാർത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.