മഥുര: ഒമ്പത് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍ക്കാരായ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലെത്തി ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. കൂടാതെ പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹൈവേ പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Story Highlights: Case against minor boys in UP