വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലുണ്ടായ കനത്ത ഹിമപാതത്തില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങിയ യുവതി മരിച്ചു. ആന്‍ഡെല്‍ ടെയ്ലര് എന്ന 22കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതി സഞ്ചരിച്ചിരുന്ന കാര്‍ കനത്ത മഞ്ഞു വീഴ്ചയില്‍ കുടുങ്ങിയത്.
കാറിനുള്ളില്‍ കുടുങ്ങിയ സയമങ്ങളില്‍ യുവതി തന്റെ കുടുംബത്തിന് വീഡിയോ സന്ദേശം അയച്ചിരുന്നു. ‘എനിക്ക് ഭയമാകുന്നു’ എന്ന് പറഞ്ഞാണ് തനിക്ക് ചുറ്റുമുള്ള രൂക്ഷമായ ഹിമപാതത്തിന്റെ രണ്ട് വീഡിയോ ആന്‍ഡെല്‍ അയക്കുന്നത്. കാര്‍ മുഴുവനായും മഞ്ഞ് മൂടിയ ദൃശ്യങ്ങളുള്ള ഒന്നാമത്തെ വീഡിയോ 4.15നാണ് യുവതി ഫാമിലി ഗ്രൂപ്പിലേക്ക് സെന്റ് ചെയ്തത്. രണ്ടാമത്തെ വീഡിയോ ക്രിസ്മസ് രാത്രിയിലും. ആന്‍ഡെല്‍ നന്നായി ഭയന്നിരുന്നുവെന്ന് യുവതിയുടെ സഹോദരി ഷോണിക ബ്രൗണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ആന്ഡെലുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആന്ഡെലിനെ കാറില്‍ നിന്ന് കണ്ടെത്താനായത്.
അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ‘നൂറ്റാണ്ടിലെ മഞ്ഞുവീഴ്ച്ച’ എന്ന് വിശേഷിപ്പിച്ച കനത്ത മഞ്ഞുവീഴ്ച്ചയിലും കൊടുങ്കാറ്റിലും ന്യൂയോര്‍ക്കില്‍ ഇതുവരെ 27 മരണവും യുഎസില്‍ ഉടനീളം 60 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ആളുകള്‍ പല സ്ഥലത്തായി കുടുങ്ങിക്കിടക്കുന്നെന്നും വിവരങ്ങളുണ്ട്.
Since it’s almost Christmas & the cold outbreak is here, I’ve decided this Christmas Eve & Day to make a thread of some loops I’ve created from the maps historic event (and retweet others). (1/x)
First, NWS ADVISORIES via @PivotalWeather https://t.co/k2oXeyomZ0 pic.twitter.com/OAirJxIuDC
— Jesse Ferrell (AccuWeather) (@WeatherMatrix) December 24, 2022
ന്യൂയോര്‍ക്കിലെ ബഫലോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം. കനത്ത മഞ്ഞുവീഴ്ച്ചയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റുമാണ് കണ്ടെത്തിയത്. ബഫലോയ്ക്ക് ചുറ്റുമുള്ള മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നുള്ള കൊടുങ്കാറ്റില്‍ വന്‍ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. റോഡരികില്‍ കാറുകളും ബസുകളും ആംബുലന്‍സുകളും ടോറസ് ട്രക്കുകളും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. പല ഇടങ്ങളിലേക്കും അടിയന്തര സഹായങ്ങള്‍ പോലും എത്തിക്കാന്‍ പറ്റാത്തവിധം കനത്ത മഞ്ഞുവീഴ്ചയാണ്.
#Buffalo #BuffaloBlizzard #BuffaloBlizzard2022 https://t.co/UTyKsVd2qY
— Melissa (TheBookN3rd) 🐀 (@TheBookN3rd) December 28, 2022
Story highlights: 22 year old buffalo woman dies in blizzard sends video to family before death