കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക് തിരികെ വന്നയാളാണ് നടി മംമ്ത മോഹൻദാസ്. രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണെന്ന് അറിയിക്കുകയാണ് നടി. ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് മംമ്ത ഇൻസ്റ്റഗ്രമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
സൂര്യനോട് സംസാരിക്കും പോലെയാണ് മംമ്ത പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. “പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും”.
ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ കമന്റുകളിൽ കുറിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.
Story Highlights: Mamta Mohandas diagnosed with Vitiligo