ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബിസിസിഐ അറിയിച്ചു.കാലിലെ ലിഗ്മെന്റ് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ സര്‍ജറിക്കും തുടര്‍ ചികിത്സയ്ക്കും വേണ്ടിയാണ് മുംബൈ കോകിലബെന്‍ ദീരുഭായ് അംബാനി ഹോസ്പിറ്റലിലേക്ക് താരത്തെ മാറ്റുന്നത്.
നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഋഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരത്തെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ എല്ലാം ആരംഭിച്ചിട്ടുണ്ട്. സെന്റര്‍ സ്പോര്‍ട്സ് മെഡിസിന് തലവനായ ഡോ ദിന്‍ശോ പര്‍ദിവാലയുടെ കീഴിലായിരിക്കും ചികിത്സയെന്നും ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ടീം ഇന്ത്യ അറിയിച്ചു.
ഡിസംബര്‍ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരന്നു.
STORY HIGHLIGHTS: Rishabh Pant To Undergo Surgery For Ligament Tears, Will Be Monitored By BCCI Medical Team