കൊച്ചി: ഇലന്തൂർ നരബലിക്കിരയായ റോസ്‌ലിയുടെ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കൊല്ലപ്പെട്ട പത്മയുടെ കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ജനുവരി ആറിനായിരുന്നു പത്മയുടെ കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഇന്ന് പെരുമ്പാവൂർ കോടതിയിൽ സമർപ്പിക്കും.
കേസിലെ മുഖ്യപ്രതിയായ ഷാഫി ഇലന്തൂരിലുള്ള ഭഗവൽ സിംഗിനും ഭാര്യലൈലക്കും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ആദ്യത്തെ നരബലിയാണ്യുറോസ്‌ലിയുടെ കൊലപാതകം. 2022 ജൂൺ എട്ട് മുതലാണ് കാലടിയിൽ ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലിയെ കാണാതാകുന്നത്. റോസ്‌ലിയെ ഷാഫി തട്ടികൊണ്ട് പോയി ഇലന്തൂരിലെ ഭഗവൽസിംഗിൻ്റെ വീട്ടിൽ എത്തിച്ച് കൊലപ്പെടുത്തുകായയിരുന്നു. ക്രൂരമായ കൊലപാതകത്തിനു ശേഷം മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ചു. ശരീര ഭാഗങ്ങൾ വീട്ടുപരിസരത്ത് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി എന്നായിരുന്നു കേസ്.
തമിഴ്നാട് സ്വദേശി പത്മ നരബലിക്കിരയായത് റോസ്‌ലിക്ക് ശേഷമാണെങ്കിലും ആദ്യം അന്വേഷണം പൂർത്തിയാക്കിയ കേസ് പത്മയുടേതായിരുന്നു. തുടർന്ന് കേസിൽ പത്മയുടെ കുറ്റ പത്രമാണ് ആദ്യം സമർപ്പിച്ചത്. റോസ്‌ലിയുടെ തിരോധാനം അന്വേഷിക്കുന്നതിൽ കാലടി പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ആരോപണം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. എറണാകുളം നഗരത്തിൽ നിന്നുള്ള പത്മയുടെ തിരോത്ഥാനമാണ് ഈ കേസിൽ വഴിത്തിരിവായത്. പത്മ കേസിൽ അറസ്റ്റിലായ പ്രതികളുടെ വെളിപ്പെടുത്തലാണ് റോസ്‌ലിയുടെ കൊലപാതകത്തിലേക്ക് എത്തുന്നത്. റോസ്‌ലി കേസിലും മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവരാണ് പ്രതികൾ.
STORY HIGHLIGHTS: Police to Submit Chargesheet in the Second Case of Elanthoor