റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല. ഇന്ത്യയിലെ സൗദി കൗണ്‍സുലേറ്റാണ് രാജ്യത്തെത്തുന്ന പ്രൊഫഷണലുകള്‍ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ സൗദി അറ്റസ്റ്റേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയത്. സൗദി എംബസിയുടെയോ കൗണ്‍സുലേിന്റെയോ അറ്റസ്റ്റേഷൻ പ്രൊഫഷണല്‍ വിസക്ക് നിര്‍ബന്ധമായിരുന്നു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളില്‍ ഇനി മുതല്‍ പ്രൊഫഷണല്‍ വിസ ലഭ്യമാകുന്നതിന് സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു സംബന്ധിച്ച് മുംബൈയിലെ സൗദി കൗണ്‍സുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ്ങ് ഏജന്‍സികളെ അറിയിച്ചു.
പ്രൊഫഷണല്‍ വിസ ലഭ്യമാകുന്നതിന് സൗദി കൗണ്‍സുലേറ്റിന്റെയോ എംബസിയുടെയോ അറ്റസ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വന്നിരുന്നു. വിസ സ്റ്റാമ്പിങ്ങിന് സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്ന പുതിയ നിർദേശം സൗദിയില്‍ ജോലിതേടുന്ന പ്രൊഫഷനുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
Story Highlights: Saudi attestation is no longer required for professional visas from India