മെൽബൺ ∙ ആലുവ സ്വദേശി അനീഷ് ജോൺ ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്. ഓസ്‌ട്രേലിയൻ ഗവർണ്ണർ ഇൻ കൗൺസിൽ ആണ് ജസ്റ്റിസ് ഓഫ് പീസ് നിയമനം നടത്തിയത്. ഒരു ദശാബ്ദത്തിൽ ഏറെയായി ഓസ്‌ട്രേലിയയിൽ ഉള്ള അനീഷ് നിലവിൽ വിൻഡ്സർ ഹെൽത്ത് സിഇഒ ആണ്. മെർണ്ട ദീവാലി സെക്രട്ടറി, ലോരിമാർ മൾട്ടി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ കൊയർ സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ ഓസ്‌ട്രേലിയയിൽ നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടീന ജോൺ, മക്കൾ: എമ്മ ജോൺ, ഷാർലറ്റ് ജോൺ.
The post ആലുവ സ്വദേശി ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ് appeared first on Indian Malayali.