കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിലുറച്ച് അഡ്വ ടി പി ഹരീന്ദ്രൻ. പാർട്ടികളുടെ കൊടുക്കൽ വാങ്ങലിൻ്റെ ഭാഗമായാണ് ഷുക്കൂർ വധത്തിൽ പി ജയരാജനെതിരെ നിസാര വകുപ്പുകൾ ചുമത്തിയത്. ആരുടെയും പ്രേരണയിലല്ല വെളിപ്പെടുത്തലെന്നും ടി പി ഹരീന്ദ്രൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ആരുടേയും കോളാമ്പിയല്ല താനെന്നും കുഞ്ഞാലിക്കുട്ടിയുടെ ഇപി അനുകൂല നിലപാടാണ് വെളിപ്പെടുത്തലിന് കാരണമെന്നും ഹരീന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ ആരും തന്നോട് വെളിപ്പെടുത്തൽ നടത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡിവൈഎസ്പി പി സുകുമാരൻ ആരോപണം നിഷേധിച്ചത് പരിമിതി മൂലമാണ്. ‘വിഷയത്തിൽ രാഷ്ട്രീയ ധാർമികത കാണിച്ചിട്ടില്ല. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ. കുഞ്ഞാലിക്കുട്ടി പ്രതിക്കൊപ്പം നിന്നു. കെ പിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു.അങ്ങനെ പറയരുതായിരു എന്ന് പറഞ്ഞു’. ഹരീന്ദ്രൻ പ്രതികരിച്ചു.
റിമാൻഡ് റിപ്പോർട്ടിൽ വകുപ്പുകൾ മാറിയത് കൊടുക്കൽ വാങ്ങലിൻ്റെ ഭാഗമെന്നും വെളിപ്പെടുത്തൽ വെണ്ടായിരുന്നില്ലയെന്നും സുധാകരൻ പറഞ്ഞു. ഹരീന്ദ്രൻ്റെ ആരോപണത്തെ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി ഹരീന്ദ്രൻ രംഗത്തെത്തിയത്.
ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞിരുന്നു. ആരോപണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി വിശദീകരണം നടത്തിയത്.’അഭിഭാഷകന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളാണ് അഭിഭാഷകന്‍ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മുസ്ലീം ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരമുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. ആദ്യഘട്ടമെന്നോണം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
STORY HIGHLIGHTS: Adv TP Harindran has confirmed the allegations against PK Kunhalikutty in Ariil Shukur case