കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്റെ പേരില്‍ സിപിഐഎം തള്ളി പറഞ്ഞ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്ന് നേതൃത്വം. ഈ സാഹചര്യത്തില്‍ നടപടിയുണ്ടാകില്ല. വിജയിക്ക് ട്രോഫി നല്കി മടങ്ങലല്ലാതെ ഷാജറിന് മറ്റ് വഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നാണ് ഡിവൈഎഫ്ഐ നിലപാട്.
എന്നാല്‍ ആകാശ് തില്ലങ്കേരിക്ക് ഷാജര്‍ ട്രോഫി നല്‍കിയത് വായനശാല ഭാരവാഹികള്‍ക്ക് സംഭവിച്ച ജാഗ്രത കുറവെന്നാണ് സിപിഐഎം വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എ ഷാജി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
തെറ്റായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ഒരിക്കല്‍ പോലും അംഗീകരിക്കുന്ന സംഘടനകളല്ല സിപിഐഎമ്മും ഡിവൈഎഫ്ഐയും. എത്ര ഉന്നതരാണെങ്കിലും അവരുടെ തെറ്റുകള്‍ക്ക് നേരെ ശക്തമായ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിെൈവഫ്ഐ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന സികെജി ക്ലബിന്റെ വാര്‍ഷികവും വഞ്ഞേരി പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വാര്‍ഷിക ചടങ്ങും നടന്ന വേദിയിലാണ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച വഞ്ഞേരി സികെജി ക്ലബ് ക്രിക്കറ്റ് ടീം മാനേജരായിരുന്നു ആകാശ് തില്ലങ്കേരി.
Story Highlights: Dyfi support shajar over akash thillankeri controversy