അവാർഡ് സിനിമ, മറ്റ് സിനിമ എന്ന വേർതിരിവ് ഇന്നില്ല എന്ന് മമ്മൂട്ടി. അവാർഡ് സിനിമ എന്നത് പഴയ പ്രയോഗമാണ് എന്നും നൻപകൽ കുറേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. അവാർഡ് കിട്ടിയ പടം വിജയിക്കാതിരുന്നത് കൊണ്ട് അത് മോശം സിനിമയാണ് എന്ന് പറയാൻ കഴിയില്ല എന്നും നടൻ പറഞ്ഞു.
അവാർഡ് സിനിമ എന്ന് പറയുമ്പോൾ ജനറൽ ഓഡിയൻസിന് ആസ്വദിക്കാൻ കഴിയുന്ന സിനിമയല്ല, ആ സാഹചര്യത്തിൽ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന പ്രതികരണം എങ്ങാനെയാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിനുളള മറുപടിയായാണ് നടന്റെ പ്രതികരണം.
അവാർഡ് കിട്ടിയ പടം വിജയിക്കാതിരുന്നത് കൊണ്ട് അത് മോശം സിനിമയാണ് എന്ന് പറയാൻ കഴിയില്ല. അങ്ങനെ വേർതിരിക്കുന്നത് തന്നെ പോളിറ്റിക്കലി തെറ്റായ കാര്യമാണ് (ചിരിച്ചുകൊണ്ട് പറഞ്ഞു). അവാർഡ് സിനിമകൾ വേറെ, മറ്റ് സിനിമകൾ വേറെ എന്നൊന്ന് ഇന്നില്ല. അവാർഡ് സിനിമ എന്നത് പഴയ പ്രയോഗമാണ്. എല്ലാ സിനിമയും എല്ലാ പ്രേക്ഷകനും ആസ്വദിക്കാൻ കഴിയില്ല. നൻപകൽ കുറേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത്. സിനിമ എല്ലാവർക്കും വേണ്ടിയാണ് എടുക്കുന്നത്. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ ബക്കർ.
Story Highlights: Award cinema is an old term, not every film can be enjoyed by every audience, Mammootty