റിയാദ്: 2022-23വര്‍ഷത്തെ അറബ് രാജ്യങ്ങളിലെ മികച്ച സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടി സൗദി അറേബ്യ. മികച്ച പ്രവര്‍ത്തനത്തിന് സൗദിയുടെ വിവിധ മന്ത്രാലയങ്ങള്‍ ആറോളം അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അറബ് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ യുഎഇ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് അവാര്‍ഡുകള്‍ നല്കുന്നത്. കെയ്റോയില്‍ അറബ് ലീഗ് ആസ്ഥാനത്താണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്റ്റ പരിപാടിയില്‍ പങ്കെടുത്തു.
സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയാണ് അറബ് രാജ്യങ്ങളിലെ മികച്ച മന്ത്രാലയത്തിനുള്ള അവാര്‍ഡ് നേടിയത്. മനുഷ്യവിഭവശേഷിമന്ത്രാലയവും സാമൂഹികവികസന മന്ത്രാലയവും സാമൂഹിക വികസനത്തിനുള്ള മികച്ച മന്ത്രാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. സ്വകാര്യമേഖലയില്‍ തൊഴില്‍ ഉപയോഗപ്പെടുത്തുന്നതില്‍ സൗദി കാണിച്ച മികവാണ് പ്രസ്തുത മന്ത്രാലയങ്ങളെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
അറബ് രാജ്യങ്ങളിലെ മികച്ച സ്മാര്‍ട്ട് സര്‍ക്കാര്‍ അപ്ലിക്കേഷന്‍ മന്ത്രാലയത്തിനുള്ള അവാര്‍ഡ് സൗദി ആഭ്യന്തര മന്ത്രാലയമാണ് കരസ്ഥമാക്കിയത്. അബ്ഷര്‍ അപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമാണ് സൗദി ആഭ്യന്തര മന്ത്രാലയത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ബെസ്റ്റ് അറബ് ഗവണ്‍മെന്റ് എംപ്ലോയര്‍ വിഭാഗത്തില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും മക്കാ മുനിസിപ്പാലിറ്റിയും അവാര്‍ഡിന് അര്‍ഹമായി. അംഗപരിമിതരുടെ സ്ഥാപനങ്ങളിലെ മികച്ച ജനറല്‍മാനേജര്‍ക്കുള്ള അവാര്‍ഡ് സൗദി അംഗപരിമിതരുടെ അതോറിറ്റി സിഇഒ ഹിഷാം ബിന്‍ മുഹമ്മദ് അല്‍ ഹെയ്ദാരി അര്‍ഹനായി.
Story Highlights: Saudi Arabia wins six Arab Government Excellence Awards for 2021-2022