വാഷിംഗ്ടണ്‍: 3000 തൊഴിലാളികളെ പിരിച്ചുവിട്ട് അമേരിക്കന്‍ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ചസ്. തൊഴിലാളികളെ മാനേജര്‍മാരെ യോഗത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഒറ്റദിവസം ഇത്രയും തൊഴിലാളികളെ പിരിച്ചുവിട്ടത്. ഇമെയിലിലൂടെ രാവിലെ 7.30ന് മീറ്റിംഗിനെത്തണമെന്ന നിര്‍ദേശമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്.
മീറ്റിംഗിനെത്തിയ തൊഴിലാളികളോട് ആദ്യം ആശംസകള്‍ അറിയിച്ചു. തൊട്ടുപിന്നാലെ പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിടുന്നതില്‍ സങ്കടമുണ്ടെന്നും എല്ലാവര്ക്കും ഭാഗ്യമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും തൊഴിലാളികളോട് മാനേജര്‍മാര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് സഹതൊഴിലാളികളോട് യാത്ര ചോദിച്ച് പോകാനുള്ള സൗകര്യവും ഗോള്‍ഡ്മാന്‍ സാച്ചസ് ഒരുക്കിയിരുന്നു. ജനുവരിയില്‍ തൊഴിലാളികളെ വെട്ടിക്കുറക്കുമെന്ന് കമ്പനി സിഇഓ ഡേവിഡ് സോളോമോണ് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ മറ്റ് ആഗോള ബ്രാന്‍ഡുകളായ മോര്ഗന് സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ് എന്നിവരും തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.
Story Highlights: Goldman Sachs sacked more than 3,000 employees in disguise of business meetings as early as 7.30 a.m