നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. പൂർണമായും 3 ഡിയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ജിതില്‍ ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണെന്നാണ് ‘അജയന്റെ രണ്ടാം മോഷണത്തെ’ വിശേഷിപ്പിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’ ഒരുങ്ങുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക.
യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ ഐൻ എം. പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ്, കോസ്റ്റ്യും ഡിസൈനർ പ്രവീൺ വർമ്മ മേക്ക് അപ്പ് റോണെക്സ് സേവിയർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
STORY HIGHLIGHTS: Tovino starrer new movie Ajayante randam moshanam first look poster out