2022ൽ റിപ്പോർട്ട് ചെയ്ത വിവിധ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എൺപത്തിയേഴ് ലക്ഷത്തിലധികം ഡോളർ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായതായാണ് കണക്ക്. ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനാണ് റിക്രൂട്ട്മെൻറ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്.കഴിഞ്ഞ വർഷം ആയിരക്കണക്കിനാളുകൾ രാജ്യത്ത് തൊഴിൽ തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയതോടെയാണ് ACCC തൊഴിലന്വേഷകർക്ക് ജാഗ്രത നിർദ്ദേശം നൽകിയത്.യുവാക്കളെയും, ഓസ്ട്രേലിയക്ക് പുറത്ത് നിന്നുള്ള തൊഴിൽ അന്വേഷകരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.റിക്രൂട്ട്മെൻറ് തട്ടിപ്പികളുമായി ബന്ധപ്പെട്ട 3,194 സംഭവങ്ങൾ കഴിഞ്ഞ വർഷം മാത്രം സ്കാം വാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.25 …
The post റിക്രുട്ട്മെൻറ് തട്ടിപ്പ്: 2022ൽ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായത് 90 ലക്ഷം ഡോളർ appeared first on Indian Malayali.