അബുദാബി: ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം പേര്. യുഎഇ മനുഷ്യവിഭവശേഷി മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാറാണ് ഇതു സംബന്ധിച്ച് വിശദമാക്കിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പദ്ധതിയില്‍ അറുപതിനായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
പത്ത് ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 250,000 ആയാണ് ഉയര്‍ന്നത്. 2022 ഫെഡറല്‍ ഉത്തരവ് 13പ്രകാരമാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് അധിക ചെലവ് നേരിടേണ്ടിവരില്ലെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആദ്യ രണ്ടുദിവസത്തിനുള്ളില്‍ എണ്പത്തിയാറുശതമാനം പേരും https;// www.iloc.ac – ലൂടെയാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാന്‍ ദുബായ് ഇന്‍ഷുറന്‍സ് കമ്പനി ഒരുക്കിയ ഏഴു ചാനലുകളില്‍ ഒന്നാണിത്. തൊഴിലില്ലാത്തവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
STORY HIGHLIGHTS: Two and a half lakh people registered within 12 days in the insurance scheme introduced by the UAE for those who lost their jobs