പത്തനംതിട്ട: ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കളക്ടര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മോക്ഡ്രില്ലിനിടെ ഒരു പയ്യന് മരിച്ചു. ഒരു സുരക്ഷയുമില്ല. ഫേസ്ബുക്കില്‍ പടമിടാന്‍ മാത്രമായിട്ടാണ് കളക്ടര്‍ ഇരിക്കുന്നതെന്ന് വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് ഇവരെ ഇവിടെ നിന്ന് പറഞ്ഞുവിടണമെന്നും ആവശ്യപ്പെട്ടു. വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടയിലാണ് ബിനു അപകടത്തില്‍പ്പെട്ടത്. ബിനുവിനെ അരമണിക്കൂര്‍ വൈകിയാണ് വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
തഹസില്‍ദാരാണ് നീന്തലറിയാവുന്നവരെ മോക്ക് ഡ്രില്ലിലേക്ക് ക്ഷണിച്ചത്. പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. വെണ്ണികുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനുവും മറ്റു മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ പെട്ട് ബിനു മുങ്ങിപ്പോവുകയായിരുന്നു. Story highlights: Youth Congress protest against Divya S Iyer