കോഴിക്കോട്: നാല് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട രേഖകളും പേഴ്സും ഉടമസ്ഥനെ തേടി തപാലിലെത്തി. എന്നാല്‍ പേഴ്സിലുണ്ടായിരുന്ന 14,000 രൂപ നഷ്ടപ്പെട്ടു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടത് ഡിസംബര്‍ 30നാണ്. കഴിഞ്ഞ ദിവസമാണ് പേഴ്സും രേഖകളും തിരികെ ലഭിക്കുന്നത്.
ചെന്നൈയിലേക്ക് പോകാന്‍ ഡിസംബര്‍ 30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ സാബിത്ത് രാത്രി എട്ടോടെ ട്രയിനില്‍ കയറിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുങ്ങിയ രേഖകള്‍ അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്കി.
അതിനിടെയാണ് നഷ്ടപ്പെട്ട പേഴ്സ് കഴിഞ്ഞ ദിവസം സാബിത്തിന്റെ മേല്‍വിലാസത്തില്‍ തിരികെ എത്തുന്നത്. പേഴ്സ് വീണു പോയതാണൊ നഷ്ടപ്പെട്ടതാണൊ എന്ന് അറിയില്ലെങ്കിലും എല്ലാ രേഖകളും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സാബിത്ത്.
Story Highlights: Man received the lost documents through mail in Kozhikode