തിരുവനന്തപുരം: കോട്ടയം കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂഷനിലെ വിവാദത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂഷനിലെ ജാതീയപരമായ അധിക്ഷേപത്തേയും വിദ്യാര്‍ത്ഥികളുടെ സമരത്തേയും കുറിച്ചാണ് വിദഗ്ധ സമിതി അന്വേഷണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പരാതികളില്‍ കഴമ്പുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റിറ്റ്യൂഷനിലെ ഡയറക്ടര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണങ്ങളുള്പ്പെടെയുളള പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജാതി അതിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ സമരം നടന്ന് വരികയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാര്ത്ഥികള്ക്കനുകൂലമായുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സമരത്തിന് സിനിമാ മേഖലയില്‍ നി്ന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റേയും മുന്‍ നിയമസഭാ സെക്രട്ടറി എന്‍ ജയകുമാറിന്റേയും നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. കഴിഞ്ഞയാഴ്ച്ച ഇവര്‍ കോട്ടയത്തെത്തി വിദ്യാര്‍ത്ഥികളില്‍ നിന്നും ആരോപണ വിധേയനായ ഡയറക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
Story Highlights: The committee submitted its report on the KR Narayanan Institution controversy