ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പുതിയ വാദവുമായി പ്രതി ശങ്കര്‍ മിശ്ര. താന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമാണ് പ്രതി കോടതിയില്‍ പറഞ്ഞത്. ശങ്കര്‍ മിശ്രയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്കിയ അപേക്ഷയക്ക് മറുപടിയായാണ് ശങ്കര്‍ മിശ്രയുടെ ഈ പ്രതികരണം.
കഴിഞ്ഞ ശനിയാഴ്ച കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനവും ഇയാളെ പുറത്താക്കിയിരുന്നു. വെല്‍സ് ഫാര്‍ഗോ എന്ന കമ്പനിയാണ് ശങ്കര്‍ മിശ്രയെ പുറത്താക്കിയത്.
സംഭവത്തില്‍ നിയമ നടപടി വൈകിപ്പിച്ചതില്‍ വിമാനത്തിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
STORY HIGHLIGHTS: Accused Shankar Mishra has made a new plea in the incident of urinating on a female passenger in the plane